മലപ്പുറം മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിൽ

11 April 2023

മലപ്പുറം മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി.
ഹെഡ് ക്ലര്‍ക്ക് ആയ കണ്ണൂര്‍ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാനാണ് ബിജു 3500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.