ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി
3 May 2024
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. തമിഴ് രീതിയിൽ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ വേഷം ,കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീത് ധരിച്ചത്.
പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആണ്. നേരത്തെ കാളിദാസിന്റെയും താരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെ മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയവും വലിയ ആഘോഷമായിരുന്നു. ജനുവരിയിലായിരുന്നു കൂർഗ് ജില്ലയിലെ മടിക്കേരിയിലെ റിസോർട്ടിൽ വച്ച് വിവാഹ നിശ്ചയം. മോഡലിങ് രംഗത്ത് നിന്നുള്ളയാളാണ് കാളിദാസിന്റെ ഭാവി വധുവായ താരിണി.