മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൺ; പി വി സിന്ധു ഫൈനലില്‍

single-img
25 May 2024

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ താരം പി വി സിന്ധു ഫൈനലില്‍. തായ്‌ലന്‍ഡ് താരമായ ബുസാനന്‍ ഓങ്ബാംറൂങ്ഫാനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 13-21, 21-16, 21-12.

മത്സരത്തിലെ ആദ്യ സെറ്റില്‍ പരാജയം നുണഞ്ഞെങ്കിലും രണ്ട് മൂന്ന് സെറ്റുകളില്‍ താരം ആത്മവിശ്വാസത്തോടെ പൊരുതി തിരിച്ചു വന്നു. വാശിയേറിയ പോരാട്ടം 88 മിനിറ്റ് നീണ്ടുനിന്നു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഇന്നത്തെ മത്സരത്തിനുടനീളം തീര്‍ത്തും ഊര്‍ജ്ജസ്വലയായിരുന്നു സിന്ധു.

ആദ്യ സെറ്റ് വിജയത്തിന് ശേഷം മറ്റു സെറ്റുകളിലും ബുസാനന്‍ ഓങ്ബാംറൂങ്ഫാനും അപകടകരമായ നീക്കങ്ങള്‍ ഏറെ നടത്തിയിരുന്നു.