മാലദ്വീപ് പാർലമെൻ്റിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിലടി; ഒരു എംപിയുടെ തല പൊട്ടി
28 January 2024
മാലദ്വീപ് പാർലമെൻ്റിൽ ഇന്ന് ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. സംഭവത്തിൽ നിരവധി അംഗങ്ങൾക്ക് പരിക്കേറ്റു രാജ്യത്തിൻറെ . പ്രസിഡൻ്റ് മൊഹമ്മദ് മൊയ്സു സഭയിലേക്ക് നോമിനേറ്റ് ചെയ്ത 4 മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാദിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഇതിനെ ചൊല്ലി പാർലമെൻ്റിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഒരു എംപിയുടെ തല പൊട്ടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.