ദുർഷ്കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ ഒറ്റപ്പെടുത്തണം: ചെറിയാൻ ഫിലിപ്പ്

single-img
6 July 2024

ദുർഷ്കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ചെറിയാൻ ഫിലിപ്പ്. സംസ്ഥാനത്തിന്റെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതു സമൂഹം ഒറ്റപ്പെടുത്തണം.

കേരളത്തിന്റെ നവോത്ഥാനത്തെ അധോലോക സംസ്ക്കാരമാക്കി മാറ്റാൻ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ പുരോഗമന യുവജനപ്രസ്ഥാനങ്ങൾ ആശയ പ്രചാരണം സംഘടിപ്പിക്കണംഹിന്ദുക്കൾക്കിടയിൽ കൂടോത്രം , ക്രിസ്ത്യാനികൾക്കിടയിൽ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങൾക്കിടയിൽ സിഹ്ർ തുടങ്ങിയ ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ശത്രു സംഹാരത്തിനു വേണ്ടി അന്യരുടെ വീട്ടുവളപ്പിലും അഭിലഷിക്കുന്ന ഉയർച്ചയ്ക്കുവേണ്ടി സ്വന്തം വീട്ടിലും ‘ ചെമ്പുതകിടുകൾ ഉൾപ്പെടെയുള്ള പരിഹാര യന്ത്രങ്ങൾ ദുർമന്ത്രവാദികളെ കൊണ്ട് കുഴിച്ചിടുന്നവർ നിരവധിയാണ്.

കുറ്റവാസനയുള്ള ഭീരുക്കളാണ് ഈ ആഭിചാരക്രിയകൾ നടത്തുന്നത്.അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് ആധുനിക ചികിത്സ നിഷേധിക്കുന്ന വിദ്യാസമ്പന്നരും കുറവല്ല. ചില വ്യാജ പുരോഹിതരുടെ തട്ടിപ്പുകൾക്ക് ഇവർ വിധേയരാകുന്നു. ഹിംസാത്മകമായ ക്രൂരത കാട്ടുന്നവരെ ജനങ്ങൾ സാമൂഹ്യമായി ബഹിഷ്ക്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .