വിജയ് ദേവരകൊണ്ടയുടെ അടുത്ത ചിത്രത്തിൽ മമിത നായിക; റിപ്പോർട്ട്

single-img
10 April 2024

തെന്നിന്ത്യയാകെ സൂപ്പർഹിറ്റായ പ്രേമലു എന്ന ഒറ്റ സിനിമ കൊണ്ട് വലിയ ഫാൻബേസാണ് മമിത ബൈജു നേടിയിരിക്കുന്നത്. തെലുങ്ക് യുവ സൂപ്പർ താരം വിജയ് ദേവരകൊണ്ടയുടെ അടുത്ത സിനിമയിൽ മമിത നായികയായേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ജേഴ്സി എന്ന ചിത്രത്തിന്റെ സംവിധായകൻ ഗൗതം ടിന്നനൂരിക്കൊപ്പം വിജയ് ദേവരകൊണ്ട ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. ഈ സിനിമയിലേക്ക് മമതയെ അണിയറപ്രവർത്തകർ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ഇതുവരെ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നിലവിൽ വി ഡി 12 എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നടൻ ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കേശവ് ദീപക്, മണികണ്ഠ വാരണാസി എന്നിവരും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സിത്താര എൻ്റർടെയ്ൻമെൻ്റാണ് ചിത്രം നിർമ്മിക്കുന്നത്.