ആരാധകർ ത്രില്ലടിക്കും; മമ്മൂട്ടിക്ക് ഒപ്പംഎത്തുന്നത് വിയറ്റ്നാം ഫൈറ്റേഴ്സ്
റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ടർബോ ഫൈറ്റിന് പ്രാധാന്യം നൽകുന്ന സിനിമയാണ് . ഇതിൽ മ്മൂട്ടിക്ക് ഒപ്പം പോരടിക്കാൻ എത്തുന്നത് വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. . ജൂൺ 13 നാണ് സിനിമയുടെ റിലീസ്. അതേപോലെ തന്നെ ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’ ടർബോയിൽ ഉപയോഗിക്കുന്നുണ്ട് .
പരമാവധി 200 കിമീ സ്പീഡിലുള്ള ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.
മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിൽ ടർബോയിൽ ഉണ്ടാകും.