സംഘപരിവാർ സൈബർ ആക്രമണങ്ങൾക്കിടയിലും ഏറ്റവും ജനപ്രീതിയുള്ള താരം മമ്മൂട്ടി
16 May 2024
‘പുഴു’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ ശക്തമായ സംഘ്പരിവാര്‍ സോഷ്യൽ മീഡിയ സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണെന്നും അതില്‍ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിന് പിന്നില്‍ മമ്മൂട്ടിക്ക് പങ്കുണ്ട് എന്നൊക്കെ ആരോപിച്ചാണ് വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നത്.
അതേസമയം ഇപ്പോഴും ജനപ്രീതിയില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് മമ്മൂട്ടി. ഓര്‍മാക്‌സ് ഇന്ന് പുറത്തുവിട്ട താരങ്ങളുടെ പട്ടികയിൽ ഈ മാസങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള താരം മമ്മൂട്ടി തന്നെയാണ്. പട്ടികയിൽ മോഹന്‍ലാല്‍ ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാമത് പൃഥ്വിരാജ് ആണ്. ഫഹദ് ഫാസിലാണ് നാലാം സ്ഥാനത്ത്.