ഇത് നിങ്ങളെ ഭ്രമിപ്പിക്കും; തീം ഉൾപ്പെടെ ഭ്രമയുഗത്തിന്റെ സൗണ്ട്ട്രാക്ക് പുറത്തുവിട്ട് മമ്മൂട്ടി

single-img
26 January 2024

ഭ്രമയുഗം റിലീസിനായി ഒരുങ്ങുമ്പോൾ പ്രേക്ഷകർക്കായി ഭ്രമയുഗത്തിന്റെ സൗണ്ട്ട്രാക്ക് ആണ് മമ്മൂട്ടി പുറത്തുവിട്ടിരിക്കുന്നത്. തീം ഉള്‍പ്പടെയുള്ള പ്രധാന ആറ് ട്രാക്കുകളാണ് സിനിമയില്‍ ഉള്ളത്. കേരളത്തിലെ പാണന്‍ പാട്ടുകളെ ധ്വനിപ്പിക്കുന്ന രീതിയിൽ വളരെ നിഗൂഢതകള്‍ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകള്‍.

നിലവിൽ ഭ്രമയുഗം ട്രാക്കുകള്‍ യുട്യൂബിലും പ്രധാന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലും ലഭ്യമാണ്. ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്‌സ് എന്നിവരാണ് രചയിതാക്കള്‍. ഈ സൗണ്ട് ട്രാക്കിനൊപ്പം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഒരു മന്ത്രവാദക്കളത്തിന്റെ മുന്നില്‍, തന്റെ ആരാധന മുര്‍ത്തിയെ ആരാധിക്കാനിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററില്‍ നിന്നും ദൃശ്യമാണ്.