രചന നാരായണന്‍കുട്ടിയെ ഇനി പ്രൊഫസര്‍ എന്ന് വിളിക്കണമെന്ന് മമ്മൂട്ടി; കാരണം എന്തെന്ന് അറിയാം പറയുന്നു

single-img
14 August 2024

മലയാള സിനിമയിലെ യുവനടി രചന നായരാണന്‍കുട്ടി ഇനി പ്രൊഫസർ ആണെന്ന് മമ്മൂട്ടി. ‘അമ്മ’യുടെ മേല്‍നോട്ടത്തില്‍ നടന്ന അഭിനയ ഇന്റന്‍സീവ് എന്ന നൃത്ത ശില്‍പശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു മമ്മൂട്ടി ഇങ്ങിനെ പറഞ്ഞത്. പിന്നാലെ രചനയും എന്താണിതെന്ന് പറയുകയുണ്ടായി .

”രചനയെ ടീച്ചര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. രചന ഒരു ഡാന്‍സ് ടീച്ചറാണ്. സാധാരണ ടീച്ചര്‍ ഒന്നുമല്ല, ഡാന്‍സില്‍ പോസ്റ്റ്ഗ്രാജുവേഷന്‍ പാസ് ആയ ആളാണ്. ടീച്ചര്‍ എന്നല്ല പ്രഫസര്‍ എന്നു വിളിച്ചോ.”- എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത് . ” ഈ വിവരം ഞാന്‍ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പോള്‍ ആലോചിക്കുന്നത് അല്ലേ?” എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതിന് മറുപടി ആയാണ് രചന സംസാരിച്ചത്.

”മമ്മൂക്ക ഇത് പറഞ്ഞപ്പോഴാണ് ഞാന്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയെന്ന് ഓര്‍ത്തത്. ഞാന്‍ ഒരു ഇംഗ്ലിഷ് ടീച്ചര്‍ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ബെംഗളൂരില്‍ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഡാന്‍സില്‍ പ്രഫസര്‍ ആയി ജോയിന്‍ ചെയ്തു. മമ്മൂക്ക ഇത് എങ്ങനെ അറിഞ്ഞു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. മമ്മൂക്ക വരും എന്നത് ഒരു സര്‍പ്രൈസ് ആയിരുന്നു. അത് കേട്ടപ്പോള്‍ തന്നെ നമ്മുടെ വര്‍ക്ഷോപ്പിന്റെ ലക്ഷ്യം അതിന്റെ പൂര്‍ണതയില്‍ എത്തിയത് പോലെ തോന്നി. ചില വ്യക്തികളുടെ സാന്നിധ്യം നമ്മെ പ്രചോദിപ്പിക്കും. ഒരു ആക്ടര്‍ എന്ന നിലയില്‍ മമ്മൂക്ക നമുക്ക് ഒരു അദ്ഭുതമാണ്.”

”ഓരോ ദിവസവും അദ്ദേഹം കൂടുതല്‍ കൂടുതല്‍ പഠിക്കുകയും അദ്ദേഹം എന്താണെന്ന് നമ്മെ സ്‌ക്രീനിലും പുറത്തും കാണിച്ചു തരുന്നുണ്ട്. എനിക്ക് പലപ്പോഴും മറക്കാന്‍ പറ്റാത്ത കുറെ കാര്യങ്ങള്‍ മമ്മൂക്ക പലപ്പോഴായി പറഞ്ഞു തന്നിട്ടുണ്ട്. മമ്മൂക്ക ചിലപ്പോള്‍ അത് ഓര്‍ക്കുന്നുണ്ടാകില്ല.”

”ഈ പഠനം മാത്രമല്ല ജീവിതത്തിലും നമ്മള്‍ പല കാര്യങ്ങളും പഠിക്കും എന്ന് മമ്മൂക്ക കുറച്ച് മുമ്പ് പറഞ്ഞിരുന്നു. എനിക്കും അതുപോലെ ഒരു ഉപദേശം കിട്ടിയിട്ടുണ്ട്. അത് ഞാന്‍ നിധിപോലെ കൊണ്ടു നടക്കുകയാണ്. ചില കാര്യങ്ങള്‍ നമ്മള്‍ നേരിടുമ്പോള്‍ അതൊരു പഠനമായി എടുക്കാന്‍ എനിക്ക് അതുകൊണ്ട് കഴിയാറുണ്ട്” – രചന പറഞ്ഞു .