മമ്മൂട്ടിയുടെ ജന്മദിനം; ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ “കാൽ ലക്ഷം രക്തദാനം” സംഘടിപ്പിച്ചു

single-img
6 September 2023

നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ “കാൽ ലക്ഷം രക്തദാനം” സംഘടിപ്പിച്ചു. നടന്റെ ജീവ കാരുണ്യ പ്രവത്തനങ്ങളിൽ ആദ്യകാലഘട്ടം മുതല്‍ പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ പ്രത്യേകം എര്‍പ്പെടുത്തി സംവിധാനത്തില്‍ “കാൽ ലക്ഷം രക്തദാനം” എന്ന പരിപാടിക്ക് വലിയ പിന്തുണയാണ്ലഭിച്ചത്.

അങ്കമാലി എം എൽ എയയാ റോജി എം ജോൺ, സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്‌കുമാർ തുടങ്ങിയവര്‍ രക്തദാനം നടത്തി. മുൻ മന്ത്രിയും ഇടതു മുന്നണി നേതാവുമായ ജോസ് തെറ്റയിൽ രക്തദാതാക്കൾക്ക് പിന്തുണയുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ സീനിയറും സുഹൃത്തുമാണ് ജോസ് തെറ്റയിൽ.

രാജ്യത്തെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിന്റെ നൂറോളം ജീവനക്കാർ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലെ ജീവനക്കാർ എന്നിവരുടെ രക്തദാനവും ശ്രദ്ധേയമായി. പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് രക്തദാന പദ്ധതി നടപ്പിലാക്കുന്നത്.