മമ്മൂട്ടിയുടെ ടർബോ; അറബി ട്രെയിലര്‍ ഇറങ്ങി

28 July 2024

മമ്മൂട്ടി നായകനായ ടർബോ എന്ന സിനിമയുടെ അറബിക് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അടുത്ത മാസം രണ്ടിനാണ് അറബിക് പതിപ്പ് തിയേറ്ററുകളിൽ എത്തുക. മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ജോസച്ചായൻ എന്ന കഥാപാത്രത്തിന്റെ പേര് അറബിയിൽ ജാസിം എന്നാക്കി മാറ്റിയിട്ടുണ്ട്.
നേരത്തെ ടർബോ കേരളത്തിൽ മാത്രം ആദ്യ ദിനം നേടിയത് 6.2 കോടി രൂപയാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്.