കേരളത്തിൽ മാത്രം നൂറ്റി പത്തോളം തിയറ്ററുകൾ; മമ്മൂട്ടിയുടെ ടർബോ അഞ്ചാം വാരത്തിലേക്ക്

single-img
21 June 2024

മമ്മൂട്ടി നായകനായ ആക്ഷൻ ചിത്രം ടർബോ അഞ്ചാം വാരത്തിലേക്ക്.നിലവിൽ കേരളത്തിൽ മാത്രം നൂറ്റി പത്തോളം തിയറ്ററുകൾ ടർബോയ്ക്ക് ഉണ്ട്. വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്.

കഴിഞ്ഞ മാസം 24ന് ആണ് ടർബോ തിയറ്ററിൽ എത്തിയത്. 2 മണിക്കൂർ 35 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. തമിഴ്നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്.