ബഹ്റൈനില്‍ ഡ്രെയിനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്കേറ്റു
ബഹ്റൈനില്‍ ഡ്രെയിനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു
അല്‍ ലുസിയിലെ റോഡ് 26ല്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. വിവരം ലഭിച്ചയുടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തെത്തി.
മഴവെള്ളം ഒലിച്ചുപോകുന്നതിനായി കര്‍സകാനില്‍ നിര്‍മിക്കുന്ന ഡ്രെയിനേജ് പ്രൊജക്‌ട് സ്ഥലത്താണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞു വീണ് തൊഴിലാളികള്‍ കുടുങ്ങിപ്പോവുകയായിരുന്നു. മണ്ണിനടിയില്‍പെട്ടുപോയ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പമുണ്ടായരുന്ന ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മണ്ണിടിഞ്ഞു വീണ് നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു.