ആദ്യ മൂന്നു ഭാര്യമാരെ കുറിച്ചു നാലാമത്തെ ഭാര്യ അറിഞ്ഞു; നാലാമത്തെ ഭാര്യക്ക് മുത്തലാഖ്. പിന്നാലെ കേസും


മധ്യപ്രദേശിലെ ഇൻഡോറിൽ രാജസ്ഥാൻ സ്വദേശിയായ 32കാരനെതിരെ മുത്തലാഖ് ചൊല്ലിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാലാമത്തെ ഭാര്യയെ ആണ് ഇയ്യാൾ മുത്തലാഖ് ചൊല്ലി ഒഴുവാക്കാൻ ശ്രമിച്ചത്.
മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി ഇരുവരും ബന്ധപ്പെട്ടതിനെ തുടർന്നാണ് പ്രതി ഇമ്രാനെ യുവതി വിവാഹം കഴിച്ചതെന്ന് ലോക്കൽ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മനീഷ ഡാംഗി പറഞ്ഞു. ഇമ്രാന് ഇതിനകം മൂന്ന് ഭാര്യമാരുണ്ടെന്ന് അടുത്തിടെ യുവതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച ലോക്കൽ പോലീസ് ഇമ്രാനെതിരെ മുസ്ലീം സ്ത്രീ (വിവാഹാവകാശ സംരക്ഷണം) നിയമപ്രകാരം കേസെടുത്തു.
നാലാമത്തെ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴുവാക്കിയതിനെ തുടർന്ന് കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു