മംഗളൂരു ഓട്ടോ സ്‌ഫോടനം ഭീകരാക്രമണമെന്ന് പോലീസ്


ശനിയാഴ്ച മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ റിപ്പോർട്ട് ചെയ്ത തീവ്രത കുറഞ്ഞ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് പോലീസ് ഡയറക്ടർ ജനറലും ഇൻസ്പെക്ടർ ജനറലും പ്രവീൺ സൂദ്.
ഇപ്പോൾ സ്ഥിരീകരിച്ചു. സ്‌ഫോടനം യാദൃശ്ചികമല്ല, ഗുരുതരമായ നാശനഷ്ടം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള ഭീകരപ്രവർത്തനമാണ്. കേന്ദ്ര ഏജൻസികളുമായി ചേർന്ന് കർണാടക പോലീസ് ഇത് ആഴത്തിൽ അന്വേഷിക്കുന്നുണ്ട്- പ്രവീൺ സൂദ് ട്വിറ്ററിൽ കുറിച്ചു.
ഇന്നലെയാണ് മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സ്‌ഫോടനമാണെന്ന നിഗമനത്തിലെത്തിയത്. ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരന്റെ ബാഗിൽ നിന്നാണ് തീ പടർന്നതെന്ന് ഓട്ടോഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.