കോൺഗ്രസുമായി ധാരണ മാത്രം, മുന്നണിയല്ല: മണിക് സർക്കാർ
31 January 2023
ഫെബ്രുവരി 16ന് നടക്കാൻ പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ മാത്രം ആണ് ഉള്ളത് എന്നും മുന്നണി ബന്ധം ഇല്ല എന്നും മുതിർന്ന സി പി എം നേതാവ് മണിക് സർക്കാർ. ബിജെപി യെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും മണിക് സർക്കാർ കൂട്ടിച്ചേർത്തു.
ബിജെപിയെ സഹായിക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് മാണിക് സർക്കാർ കുറ്റപ്പെടുത്തി. ത്രിപുരയിലെ ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലുകളിൽ (എഡിസി) അധികാരത്തിലുള്ള പാർട്ടിയായ ടിപ്ര മോതയ്ക്ക് മുന്നിൽ വാതിലുകൾ അടച്ചിട്ടില്ല എന്ന സൂചനയും മണിക് സർക്കാർ നൽകുന്നു.