രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ അഭിനന്ദിച്ച് മണിപ്പൂർ ബിജെപി അധ്യക്ഷ


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ മണിപ്പൂർ സന്ദർശനത്തെ അഭിനന്ദിച്ച് മണിപ്പൂരിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് അധികാരിമയൂം ശാരദാ ദേവി. “ ഇവിടെ ഇപ്പോഴുള്ള സാഹചര്യത്തിൽ, രാഹുൽ ഗാന്ധിയുടെ സംസ്ഥാന സന്ദർശനത്തെ ഞാൻ അഭിനന്ദിക്കുന്നു. എന്നിരുന്നാലും, സാഹചര്യം പരിഹരിക്കുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. വിഷയം രാഷ്ട്രീയവത്കരിക്കരുത്” അവർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അതേസമയം, മണിപ്പൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി സംഘർഷം പൊട്ടിപ്പുറപ്പെട്ട ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലും സന്ദർശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച പിന്നാലെ , രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ആളുകൾ ഇതിനെ സ്വാഗതം ചെയ്യുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞിരുന്നു.