മണിപ്പൂർ കേ​ര​ള​ത്തി​ലേ​ക്ക് സം​ഘപ​രി​വാ​റി​നെ വ​ര​വേ​ൽ​ക്കാ​ൻ പ​ര​വ​താ​നി വി​രി​ക്കു​ന്ന ക്രൈ​സ്​​ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ​ക്കു​ള്ള മു​ന്ന​റി​യിപ്പ്: ഐഎൻഎൽ

single-img
6 May 2023

ആഭ്യന്തര സംഘർഷം രൂക്ഷമായ മ​ണി​പ്പൂ​രി​ൽ ഭൂ​രി​പ​ക്ഷ മെ​യ്തേ​യ് വി​ഭാ​ഗം ക്രൈസ്​​ത​വ ന്യു​ന​പ​ക്ഷ​ങ്ങള്‍​ക്കെ​തി​രെ നടത്തുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി ഐഎ​ൻ.എ​ൽ രംഗത്തെത്തി. സംഘടനയുടെ സം​സ്​​ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ ഇക്കാര്യത്തിൽ സംസ്ഥാനത്തെ ക്രൈസ്തവ സഭാ അധ്യക്ഷന്മാർക്കെതിരെ രൂക്ഷ വിമർശനം നടത്തി.

വളരെ നി​ഷ്ഠൂരമായ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 17 വി​ശ്വാ​സി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ഒ​ട്ട​ന​വ​ധി ച​ർ​ച്ചു​ക​ൾ ത​ക​ർ​ക്ക​പ്പെ​ടു​ക​യും പ​തി​നാ​യി​ര​ങ്ങ​ളു​ടെ കൂ​ട്ട​പ​ലാ​യ​ന​ത്തി​ന് വ​ഴി​വെ​ക്കു​ക​യും ചെ​യ്ത ക​ലാ​പം കേ​ര​ള​ത്തി​ലേ​ക്ക് സം​ഘപ​രി​വാ​റി​നെ വ​ര​വേ​ൽ​ക്കാ​ൻ പ​ര​വ​താ​നി വി​രി​ക്കു​ന്ന ക്രൈ​സ്​​ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

മണിപ്പൂരിലെ പി​ന്നോ​ക്ക ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്ക് മാ​ത്രം അ​ർ​ഹ​ത​പ്പെ​ട്ട സം​വ​ര​ണം രാ​ഷ്ട്രീ​യ -സാ​മൂ​ഹി​ക രം​ഗ​ത്ത് ആ​ധി​പ​ത്യ​മു​ള്ള ഭൂ​രി​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കൂ​ടി ന​ൽ​കാ​നു​ള്ള ബിജെ.പി സ​ർ​ക്കാ​രു​ക​ളു​ടെ നീ​ക്ക​മാ​ണ് ഗോ​ത്ര​മേ​ഖ​ല​യി​ൽ രോ​ഷം വി​ളി​ച്ചു​വ​രു​ത്തി​യ​തും ക​ലാ​പ​ത്തി​ലേ​ക്ക് എത്തിപ്പെട്ടതും .

ഭരണകക്ഷിയായ ബി.​ജെ.​പി സ​ർ​ക്കാ​രി​ന് കീ​ഴി​ൽ ക്രൈസ്​​ത​വ വി​ശ്വാ​സി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും കേ​ര​ള​ത്തി​ലേ​ക്ക് കാ​വി​രാ​ഷ്ട്രീ​യ​ത്തിെന്‍റെ വ​ര​വി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും പ​ര​സ്യ​മാ​യി പ്ര​സ്​​താ​വ​ന ന​ട​ത്തി​യ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രാ​യ ആ​ല​ഞ്ചേ​രി​ക്കും പാം​പ്ലാ​നി​ക്കും യൂ​ലി​യോ​സി​നും ഇ​പ്പോ​ൾ എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്ന് അ​റി​യാ​ൻ കേ​ര​ളീ​യ​ർ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെന്നും കാസിം ഇരിക്കൂർ ചോദിച്ചു.

മ​ണി​പ്പൂ​ർ ഒ​രു പാ​ഠ​മാ​ണ്. അ​വി​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ 41 ശ​ത​മാ​ന​മു​ണ്ടാ​യി​ട്ടും വ​ർ​ഗീ​യ​ശ​ക്തി​ക​ളു​ടെ കു​ടി​ല​ത​ക്ക് മു​ന്നി​ൽ ജീ​വ​ൻ ന​ൽ​കു​ക​യോ പ്രാ​ണ​നും കൊ​ണ്ടോ​ടി ര​ക്ഷ​പ്പെ​ടു​ക​യോ മാ​ത്ര​മാ​ണ് പോം​വ​ഴി. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ഭ​ര​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ഒ​രു വി​ഭാ​ഗം ക്രൈസ്​​ത​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ സം​ഘപ​രി​വാ​ർ വി​ത​ച്ച വി​ദ്വേ​ഷ ​പ്ര​ത്യ​യ​ശാ​സ്​​ത്ര​മാ​ണ് ഇ​ന്ന് മ​ണി​പ്പൂ​രി​നെ വ​ർ​ഗീ​യത​യു​ടെ അ​ഗ്നി​ഗോ​ള​മാ​ക്കി മാ​റ്റി​യ​തെ​ന്ന യാ​ഥാ​ർ​ഥ്യം എ​ന്നും ഓ​ർ​മ​യി​ലു​ണ്ടാ​വ​ണ​മെ​ന്നും കാ​സിം ഇ​രി​ക്കൂ​ർ പ​റ​ഞ്ഞു