മണിപ്പൂർ: പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം അശ്ലീല പരാമര്‍ശം നടത്തുന്നു; ഒത്താശ ചെയ്യുന്നത് നെഹ്‌റു കുടുംബം: സ്മൃതി ഇറാനി

single-img
24 July 2023

മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. എന്നാൽ പ്രതിപക്ഷം ഈ വിഷയത്തിലെ ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണ്. രാജ്യം വസ്തുതകൾ അറിയണം. പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നടത്താമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

വിഷയത്തിൽ ചർച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് സ്മൃതിയുടെ പ്രതികരണം.രാജ്യത്തിന്റെ സുരക്ഷയ്ക്ക് ചർച്ച അനിവാര്യമാണ്. പ്രതിപക്ഷം വസ്തുതകൾ മറച്ചുവെക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തി. അധിക്ഷേപിക്കുന്നവരെ സംരക്ഷിക്കുന്നത് നെഹ്‌റു കുടുംബമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

അതേസമയം, മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം ചർച്ച ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.