ക്രിസ്ത്യന്‍ സഹോദരി സഹോദരന്‍മാര്‍ക്ക് സംഭവിച്ചതെന്തെന്നറിയാം; മണിപ്പൂർ പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല: ശോഭ സുരേന്ദ്രൻ

single-img
15 August 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മണിപ്പൂര്‍ കലാപം വിഷയമാകില്ല എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ . എറണാകുളം ജില്ലയിലെ ആലുവയില്‍ മഹിള മോര്‍ച്ച അംഗത്വവിതരണം ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ക്രിസ്ത്യന്‍ സഹോദരി സഹോദരന്‍മാര്‍ക്ക് മണിപ്പൂരില്‍ സംഭവിച്ചതെന്തെന്നറിയാം. മണിപ്പൂർ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾ ക്രിസ്ത്യന്‍ വിഭാഗത്തെ ബിജെപിക്കെതിരാക്കാന്‍ ശ്രമിക്കുകയാണ്.

കേരളാ നിയമസഭയില്‍ ഉന്നയിക്കേണ്ട സംസ്ഥാന സർക്കാരിന്റെ അഴിമതികള്‍ പ്രതിപക്ഷ നേതാവിന്റെ സഹായത്തോടെ മൂടി വെക്കുകയാണ്. ജെയ്ക്കും ചാണ്ടി ഉമ്മനും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. വരുന്നഉപ തിരഞ്ഞെടുപ്പ് ഇത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ലിജിന്‍ലാല്‍ ആണ്‌ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി.