മണിപ്പൂര്‍ കലാപം ; കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കത്ത് നല്‍കി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/02/manipur.gif)
മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി മനോജ് കുമാര്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ് കത്ത് നല്‍കി.
‘വീടും കുടുംബവും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസമാണ് പഠനം ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാന ബാലാവകാശ കമ്മീഷനുകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി വേണം പ്രത്യേക സമിതിക്ക് രൂപം നല്‍കേണ്ടത്. മണിപ്പൂര്‍ സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 12,694 കുടിയിറക്കപ്പെട്ട കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ട്.
ഇവരില്‍ 100 പേര്‍ക്ക് പ്രൊഫഷണല്‍ കൗണ്‍സിലിംഗ് ആവശ്യമാണ്. വിദ്യാഭ്യാസം ഒരു മൗലിക അവകാശമാണ്.’ അതില്ലാതെ ഒരു രാജ്യത്തിനും നിലനില്‍ക്കാനാകില്ല. സര്‍ക്കാരും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.