മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ
16 October 2024
കാസർകോട്ടെ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ തിരിച്ചടി. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
പ്രാഥമിക വാദം നടന്ന കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു . സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിയില്‍ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജിയിലെ ആവശ്യം.