മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു

single-img
17 July 2024

മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് . ഹിന്ദിയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഫാന്‍റം സ്റ്റുഡിയോസ് ചിദംബരത്തിന്റെ ചിത്രംനിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ . ലൂടെര, ക്വീന്‍, അഗ്ലി, എന്‍എച്ച് 10, മസാന്‍, ഉഡ്താ പഞ്ചാബ്, രമണ്‍ രാഘവ് 2.0, ട്രാപ്പ്ഡ് തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളും സീരീസുകളും നിര്‍മ്മിച്ചിട്ടുള്ള ബാനര്‍ ആണ് ഫാന്‍റം സ്റ്റുഡിയോസ്.

മികച്ച വീക്ഷണവും കഥ പറയാനുള്ള കഴിവും കൊണ്ട് തെന്നിന്ത്യയില്‍ സ്വന്തം മുദ്ര പതിപ്പിച്ച ചിദംബരത്തിനൊപ്പം ബോളിവുഡ് സിനിമാ അരങ്ങേറ്റത്തില്‍ കൂടെച്ചേരാന്‍ ഏറെ ആവേശമുണ്ടെന്ന് ഫാന്‍റം സ്റ്റുഡിയോസ് ഇന്‍സ്റ്റഗ്രാമില്‍ എഴുതി . അതേസമയം ഈ സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മധു മണ്ടേന, അനുരാഗ് കശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്‍വാനെ എന്നിവർ ചേര്‍ന്ന് 2010 ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയാണ് ഫാന്‍റം സ്റ്റുഡിയോസ്.