മഞ്ഞുമ്മൽ ബോയ്സ് റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേക്ക്; മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമ

single-img
28 September 2024

ചിദംബരം രചനയും സംവിധാനവും നിർവഹിച്ച അതിജീവന സിനിമയായ മഞ്ഞുമ്മൽ ബോയ്സ് റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു. ഈ മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള സിനിമയും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് ഇത്.

റഷ്യയിലെ സോചിയിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിനു സെപ്റ്റംബർ 30ന് റെഡ് കാർപെറ്റ് സ്ക്രീനിംഗും തുടർന്ന് ഒക്ടോബർ 1 ന് ഫെസ്റ്റിവൽ സ്ക്രീനിംഗും ഉണ്ടായിരിക്കും.

പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോക്സ്ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ ചിത്രം നേടിയിരുന്നു.