പ്രണവിന്റെ നായികയായെത്തിയപ്പോൾ പലർക്കും ഇഷ്ടമായില്ല: ദർശന

22 June 2024

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന നായികയാണ് ദർശന രാജേന്ദ്രൻ. യുവനിരയിൽ ശ്രദ്ധേയനായ റോഷൻ മാത്യൂസിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ ‘പാരഡൈസ്’ ആണ് ദർശനയുടെ ഏറ്റവും പുതിയ ചിത്രം.
ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനഗെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഇതാ, വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ എന്ന ചിത്രത്തിൽ താൻ നായികയായെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ടായ നെഗറ്റീവ് കമന്റുകളെ കുറിച്ചാണ് ദർശന പറയുന്നത്.
എ ചിത്രത്തിൽ താൻ പ്രണവിന്റെ നായികയായെത്തിയപ്പോൾ പലർക്കും ഇഷ്ടമായില്ലെന്നാണ് ദർശന പറയുന്നത്. കാണാന്‍ ഒരു ലുക്കും ഇല്ലെങ്കിലും ദര്‍ശനയുടെ ഒരു കോണ്‍ഫിഡന്‍സ് നോക്കണേ എന്നൊക്കെയാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ കമന്റുകളിട്ടത് എന്നാണ് ദർശന പറയുന്നത്