പലരും സ്വകാര്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്; വോട്ടുകൾ എണ്ണുമ്പോൾ തോൽപ്പിക്കാൻ ശ്രമിച്ചവർ അമ്പരപ്പെടും: ശശി തരൂർ
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തനിക്കെതിരെ പരാജയപ്പെടുത്താനായി വോട്ട് ചെയ്യാൻ വോട്ടർമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂർ. തെരഞ്ഞെടുപ്പിൽ തന്റെ എതിരാളിയെ പിന്തുണയ്ക്കാൻ പല നേതാക്കളും അവരുടെ വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷെ അവസാനം വോട്ടുകൾ എണ്ണുമ്പോൾ ഇവർ അമ്പരപ്പെടുമെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്നും തരൂർ ഇന്ന് വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: “എന്നെ തെരഞ്ഞെടുപ്പിൽ പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ നേരത്തെ 1997-ലെയും 2000-ലെയും തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത് പോലെ വൻവിജയം പ്രതീക്ഷിക്കുന്നവർ വോട്ടെണ്ണുമ്പോൾ അമ്പരപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പരസ്യമായി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു ”