അത്ഭുതമില്ല; കോൺഗ്രസിന്റെ മുതർന്ന പല നേതാക്കളും ഇന്ന് ബിജെപിയുടെ കൂടെയാണ്:എ എ റഹിം
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് എന്ന വാർത്തകളോട് പ്രതികരണവുമായി ഇടതുപക്ഷ എംപി എ എ റഹിം. അനിൽ ആന്റണിയെ ലഭിച്ചതുകൊണ്ട് ബിജെപിക്ക് കാര്യമായി ഗുണമുണ്ടാകില്ല എന്നാണ് കരുതുന്നതെന്നും പക്ഷെ ഇതുകൊണ്ട് കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇവിടെ തകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപമാനഭാരം കൊണ്ട് കോൺഗ്രസ് തലകുനിക്കുമെന്നും റഹിം ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു. ഇനിയെങ്കിലും കോൺഗ്രസ് ആത്മപരിശാധന നടത്തേണ്ടിയിരിക്കുന്നു . രാജ്യത്തെ കോൺഗ്രസ് അണികളെ എങ്ങനെയാണ് രാഷ്ട്രീയവത്കരിക്കുന്നത് എന്നത് ഒരു ചോദ്യമാണ്.
ഇവിടെ എ കെ ആന്റണി എന്ന വ്യക്തി രാജ്യത്തെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവാണ്. എന്നാൽ മകൻ , അനിൽ ബിജെപിയിലേക്ക് പോയതിൽ യാതൊരു അത്ഭുതവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാരണം, കോൺഗ്രസിന്റെ മുതർന്ന പല നേതാക്കളും ഇന്ന് ബിജെപിയുടെ കൂടെയാണ് എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.