ചെടിച്ചട്ടിയില്‍ ഹോട്ടലിൽ കഞ്ചാവ് വളര്‍ത്തി; 2 ജീവനക്കാര്‍ അറസ്റ്റില്‍

single-img
22 April 2023

ഹോട്ടലില്‍ വെച്ചിരുന്ന ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ സംഭവത്തിൽ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍. അസം സ്വദേശിയായ ഭരത് (29), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ബിഷ്ണു (32) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിലേക്ക് കഞ്ചാവ് ചെടിയുടെ വിത്ത് നല്‍കിയവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഒരു ചട്ടിയില്‍ 14 ചെടികളാണ് പോലീസ് കണ്ടെടുത്തത്. കൊരട്ടി ജെ ടി എസ് ജങ്ഷനിലുള്ള പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടലിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. അതേസമയം, സ്വന്തം ആവശ്യത്തിനാണ് ഇവ വളര്‍ത്തുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു.