കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതര്‍ രാജിവച്ചു


കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതര്‍ രാജിവച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍്റുമാരായ വിശാഖ് പത്തിയൂര്‍, അനന്തനാരായണന്‍ തുടങ്ങിയവരാണ് രാജിവെച്ചത്.
പുനഃസംഘടന തര്‍ക്കത്തെ തുടര്‍ന്നാണ് രാജി നല്‍കിയത്. രണ്ടുപേരും ആലപ്പുഴ ജില്ലക്കാരാണ്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിവെച്ചത്.
കെഎസ്‌യുവിന്റെ ഭാരവാഹി മാനദണ്ഡം ലംഘിച്ച് സംസ്ഥാന കമ്മിറ്റിയില്‍ വിവാഹിതര്‍ ഉള്‍പ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞവര്‍ വേണ്ടന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ് നേതൃത്വം നില്‍ക്കുകയാണ്. തര്‍ക്കം അതിരൂക്ഷമായതോടെ കൂടുതല്‍ പേര്‍ രാജിവെച്ചേക്കും. ഏപ്രില്‍ 8 നാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
പുതിയ കെഎസ്‌യു നേതൃത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പട്ടിക വെട്ടിയും തിരുത്തിയും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയുമാണ് പുതിയ പട്ടിക പ്രഖ്യാപിച്ചിരുന്നത്. വിവാഹം കഴിഞ്ഞവര്‍ സംഘടനയില്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശങ്ങളൊന്നും ബൈലോയില്‍ ഇല്ല. പ്രായപരിധി പാലിക്കണമെന്ന നിര്‍ദേശമുണ്ട്.