മസാലാ ബോണ്ട് : പ്രതിപക്ഷം പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്: രമേശ് ചെന്നിത്തല
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു മസാലാ ബോണ്ട് ഇറക്കുന്ന സമയം ഈ കൊള്ളയെപ്പറ്റി പ്രതിപക്ഷം പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണെന്നാണ് ഇപ്പോള്‍ തെളിയുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡി. പുറത്തു വിട്ട രേഖകളില്‍ പറയുന്ന കാര്യങ്ങളെല്ലാം അന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയവയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇതോടൊപ്പം ,മസാലാ ബോണ്ടുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങളാണ് ഉള്ളതെന്നും, മസാലാബോണ്ടുകൾ വാങ്ങിയത് ആരാണെന്ന് നോക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി എന്ന നിലയക്കുള്ള കടമ നിറവേറ്റുകയാണ് താന്‍ ചെയ്തത് എന്നാണ് തോമസ് ഐസക്ക് പറയുന്നത്.
എന്നാൽ കേരളത്തിനെ കടക്കെണിയിലാക്കിയതാണോ കടമയെന്നും ചെന്നിത്തല ചോദിച്ചു. മസാലാ ബോണ്ടുമായി ബന്ധപ്പെട്ട പ്രസക്തമായ 14 കാര്യങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.