മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ഭരണ നേതൃമാറ്റ ആവശ്യവും ഉയരുന്നു

18 November 2024

മണിപ്പൂരിൽ വീണ്ടും രൂക്ഷമായ വംശീയ സംഘർഷം അടച്ചമർത്താൻ കഴിയാത്തതിനെ തുടർന്ന് പ്രധാന ഭരണ പാർട്ടിയായ ബിജെപി പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ദിവസം ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ എൻപിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
ഇതിന് പിന്നാലെ പ്രാദേശിക ബിജെപി നേതാക്കൾ രാജിവച്ചതും തരിച്ചടിയുടെ ശക്തി കൂട്ടിയിരിക്കുകയാണ്. സംഘർഷം രൂക്ഷമായി തുടരുന്ന ജിരിബാമിൽ നിന്നുള്ള നേതാക്കൾ കുട്ടമായിട്ടാണ് പാർട്ടി വിട്ടിരിക്കുന്നത്.
അതേസമയം ജിരിബാമിൽ നിന്നും ഇതുവരെ ആരും രാജിവച്ചിട്ടില്ലെന്നും ഒരു രാജിക്കത്ത് പോലും ലഭിച്ചിട്ടില്ലെന്നും ബിജെപി അവകാശപ്പെട്ടു. എന്നാൽ ജരിബാമിൽ നിന്നും എട്ട് പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിരിബാം മണ്ഡലംകമ്മറ്റിയില്‍ നിർണായക ചുമതല വഹിക്കുന്നവരാണ് ഇവർ.