മണിപ്പൂരിലെ പൊതുമേഖലാ ബാങ്കിൽ നടന്നത് വൻ കൊള്ള; മുഖംമൂടി ധരിച്ച സായുധ സംഘത്തെ കടത്തിയത് 18.80 കോടി രൂപ


മണിപ്പൂരിലെ ഉഖ്രുൾ ജില്ലയിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ ശാഖയിൽ നിന്ന് മുഖംമൂടി ധരിച്ച സായുധ കൊള്ളക്കാർ 18.80 കോടി രൂപ കൊള്ളയടിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കറൻസി ചെസ്റ്റ് – റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും എടിഎമ്മുകൾക്കും വേണ്ടിയുള്ള പണം സ്റ്റോക്ക് ചെയ്യുന്ന സ്ഥലമായ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് കൊള്ള നടന്നത്.
സാംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഉഖ്‌റുൾ പട്ടണത്തിലെ ബാങ്കിലെത്തിയ മോഷ്‌ടാക്കൾ വ്യാഴാഴ്ച വൈകുന്നേരം ജീവനക്കാരെ ഭീഷണിപ്പെടുത്തി നിലവറയിൽ നിന്ന് തുക കവർന്നു. വേഷംമാറി എത്തിയ അക്രമികൾ ജീവനക്കാരെയും സെക്യൂരിറ്റി ജീവനക്കാരെയും ബാങ്കിന്റെ ശുചിമുറിയിൽ പൂട്ടിയിട്ടതായി അധികൃതർ പറഞ്ഞു.
മുതിർന്ന ജീവനക്കാരിൽ ഒരാളെ തോക്കിന് മുനയിൽ നിർത്തി നിലവറ തുറന്ന് പണം കൊള്ളയടിച്ചു. ഉഖ്രുൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി.