സി പി എമ്മിന്റെ എറണാകുളം- ഇടുക്കി ജില്ലാ സെക്രട്ടറിമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലന്ന് പറയാന്‍ എം വി ഗോവിന്ദന് ധൈര്യമുണ്ടോ?; വെല്ലുവിളിയുമായി മാത്യു കുഴല്‍നാടന്‍

single-img
30 August 2023

സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍മോഹനനും, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലന്ന് പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന് ധൈര്യമുണ്ടോ എന്ന് കോൺഗ്രസിന്റെ മാത്യു കുഴല്‍ നാടന്‍ എം എല്‍ എയുടെ വെല്ലുവിളി .

ഗോവിന്ദൻ മാസ്റ്റർ ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്ന് കോട്ടയത്ത് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് മാത്യു കുഴല്‍നാടന്‍ ഈ വെല്ലുവിളി ഉയർത്തിയത്. താന്‍ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും എന്നാല്‍ എ കെ ജി സെന്റര്‍ നില്‍ക്കുന്നത് പട്ടയ ഭൂമിയിലാണ് എന്നോര്‍ക്കണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അവിടെയാവട്ടെ ഭൂ നിയമം ലംഘിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

ഇടുക്കി ജില്ലയിൽ ചിന്നക്കനാലിലെ തന്റെ കെട്ടിടത്തിന് ലഭിച്ചിരിക്കുന്നത് റസിഡന്‍ഷ്യല്‍ പെര്‍മിറ്റാണ്. ആകെട്ടിടത്തില്‍ ഹോം സ്‌റ്റേ – റിസോര്‍ട്ട് നടത്താനുള്ള ലൈസന്‍സ് പഞ്ചായത്ത് തന്നിട്ടുണ്ടെന്നും മാത്യു പറഞ്ഞു. വിദേശ രാജ്യങ്ങളിൽ തനിക്ക് 9 കോടി സമ്പാദ്യമുണ്ടെന്നും അത് ഫെമ നിയമങ്ങള്‍ അനുസരിച്ചാണോ എന്നും ഗോവിന്ദന്‍മാഷ് ചോദിച്ചിരുന്നു.

നിലവിൽ വിദേശത്ത് തനിക്ക് ഒമ്പത് കോടി രൂപയുടെ സാമ്പദ്യം അല്ല ഉള്ളതെന്നും, അവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ തനിക്കുള്ള പാർട്ണർഷിപ്പിന്റെ ശതമാനം എടുത്ത് നോക്കുമ്പോള്‍ അതിന് തുല്യമായ തുകവരുമെന്നുമാണ് സൂചിപ്പിച്ചിരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു