രാമജന്മഭൂമിയില്‍ നടന്ന പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്ക്കും ഓരോ ഹൃദയത്തിലേക്കും എത്തിടട്ടെ: വെള്ളാപ്പള്ളി നടേശന്‍
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/01/vellappally-1.gif)
ഇന്ന് നടന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ സ്വന്തം വീട്ടില്‍ വിളക്ക് തെളിയിച്ച് വെള്ളാപ്പള്ളി നടേശന്‍. ഭാര്യ പ്രീതി നടേശനോടൊപ്പം പൂജ മുറിയില്‍ വിളക്ക് തെളിയിക്കുന്ന ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെയെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. ”സരയൂതീരത്ത് അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ നടന്ന പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്ക്കും, ഓരോ ഹൃദയത്തിലേയ്‌ലേക്കും എത്തിടട്ടെ.” – വെള്ളാപ്പള്ളി നടേശന്‍ കുറിച്ചു.
അതേസമയം അയോധ്യയിലെ പ്രാണ പ്രതിഷ്ടയുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനാ പരിപാടികളും നടന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് വിവിധ ആഘോഷ പരിപാടികള്‍ നടന്നത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടന്നത്.