യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നത്: മന്ത്രി വി ശിവൻ കുട്ടി

single-img
1 May 2024

ഒരേ സമയം യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നതെന്ന് മന്ത്രി വി ശിവൻ കുട്ടി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ പ്രവർത്തനം തടസാപ്പെടുത്താനാണ് ശ്രമം.

ഗൂഢാലോചന ശക്തിപ്പെടുന്നു. സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നു. സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേപോലെ തന്നെ മേയർ ഏറ്റവും നല്ല പ്രവർത്തനമാണ് നടത്തുന്നത്. അവർക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാൻ കഴിയില്ല.

ബസ് ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാത്ത കാര്യം തനിക്കറിയില്ലെന്നും അത് തീരുമാനിക്കേണ്ടത് പൊലീസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.