മന്ത്രിയുടെ പേരിൽ തീവ്രവാദിയുണ്ടെന്ന് പറയുന്നത് തീവ്രവാദമാണ്: എംബി രാജേഷ്


മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറയുന്നതും തീവ്രവാദമാണ് എന്ന് മന്ത്രി എംബി രാജേഷ്. മാത്രമല്ല ഈ വിഷത്തിൽ മൗനം പാലിക്കുന്ന പ്രതിപക്ഷത്തിനെതിരെയും ശക്തമായ വിമർശനമാണ് മന്ത്രി ഉന്നയിച്ചത്.
മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന് വിളിക്കുന്നത് തീവ്രവാദമാണ്. അത്തരം പരാമർശങ്ങൾ തീവ്ര നിലപാടുള്ളവർ മാത്രമേ നടത്തൂ. പോലീസ് സ്റ്റേഷൻ കത്തിക്കണം എന്ന് പറയുന്നതും പിറ്റേദിവസം അത് നടപ്പിലാക്കുകയും ചെയ്യുന്നത് മിതവാദമല്ല. പോലീസുകാരെ ആശുപത്രിയിലാക്കിയ ആളുകൾ മിതവാദികളല്ല. മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന് പറഞ്ഞതിനേക്കാൾ അങ്ങേയറ്റം അധിക്ഷേപകരമായ, അപകടകരമായ പരാമർശം നടത്തിയത് ആരാണ്? എന്താണ് കേരളത്തിലെ പ്രതിപക്ഷം ഇതേക്കുറിച്ച് ഒന്നും പറയാത്തത്? പേരുകൊണ്ട് ഒരാളെ തീവ്രവാദിയാക്കാം എന്ന നിലപാടാണോ കേരളത്തിലെ പ്രതിപക്ഷത്തിന്റേത്? പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും വിഴിഞ്ഞത്തിന് പിന്നിൽ ഒരു നന്ദിഗ്രാം സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും മന്ത്രി പറഞ്ഞു.
നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറഞ്ഞിട്ട് വൈകിട്ടൊരു മാപ്പെഴുതി വെക്കുന്നത് താൻ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു മന്ത്രിമാരുടെ പ്രതികാരങ്ങൾ ഉണ്ടായതു.