മധ്യപ്രദേശിൽ ഇനി ഹിന്ദിയിൽ എംബിബിഎസ് പഠിക്കാം; പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് അമിത് ഷാ പ്രകാശനം ചെയ്തു

single-img
16 October 2022

മധ്യപ്രദേശിൽ ഇനിമുതൽ എംബിബിഎസ് ഹിന്ദിയിൽ പഠിക്കാം . സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു.

ആദ്യ ഘട്ടത്തിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. മെഡിക്കൽ ബയോ കെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി തുടങ്ങിയ വിഷയങ്ങളാണ് ആദ്യ ഘട്ടത്തിൽ ഹിന്ദിയിൽ പഠിപ്പിക്കുക. ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലാണ് പദ്ധതി ആരംഭിക്കുന്നത്.

രാജ്യത്തിനുള്ളിൽ ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷ ബലമായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കം വിവാദമായ സാഹചര്യം നിലനിൽക്കെയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സർക്കാരിന്റെ നടപടി.