റേറ്റിങ് നല്ലതാക്കാനായി വിശ്വാസ്യത ബലി കഴിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കരുത്: മുഖ്യമന്ത്രി
റേറ്റിങ് നല്ലതാക്കാനായി വിശ്വാസ്യത ബലി കഴിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കൈരളി ടിവിയുടെ 25-ാം പിറന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേറൊരു മാധ്യമം എന്ന നിലയ്ക്കല്ല, വേറിട്ട മാധ്യമം എന്ന രീതിയിലാണ് കൈരളിയുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്. അതില്‍ നല്ല വിജയം കൈവരിക്കാന്‍ കൈരളിയ്ക്കായി. കൈരളി ഉണ്ടായിരുന്നില്ലെങ്കില്‍ എന്ന് നാടാകെ ചിന്തിച്ച ഘട്ടങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു .
ദൃശ്യമാധ്യമങ്ങള്‍ പലപ്പോഴും വിശ്വാസ്യത അപകടത്തിലാക്കുന്നു. റേറ്റിങിനു വേണ്ടി വിശ്വാസ്യതയെ ബലികൊടുക്കരുത്, എന്നാല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ഭയത്തില്‍ റേറ്റിങ്് മെച്ചപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യരുത്. ചിലര്‍ ചോദ്യം ചോദിക്കുമ്പോള്‍ കൈരളിയെ വിലക്കിയിട്ടുണ്ടാകാം എന്നാല്‍ അതൊന്നും കൈരളിയെ തളര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.