റിപ്പോർട്ടർ ടിവിയെയും കെെരളിയേയും മീഡിയാ വണ്ണിനേയും വീണ്ടും ഗവർണർ പുറത്താക്കി

7 November 2022

കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ കൈരളി ന്യൂസിനോടും മീഡിയ വൺ ചാനലിനോടും റിപ്പോർട്ടർ ടിവി പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ പുറത്തുപോകണം എന്നും ആവശ്യപ്പെട്ടു. ഇവർ ഇറങ്ങി പോയ ശേഷം മാത്രമാണ് മറ്റു മാധ്യമപ്രവർത്തകരോട് അദ്ദേഹം സംസാരിച്ചത്.
ഇതിനു മുൻപും ഗവർണർ ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ട്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായതിനെ തുടർന്ന് ഈ മാധ്യമങ്ങൾ ഗവർണറോട് ചോദ്യങ്ങൾ ചോദിക്കുമോ എന്ന പേടിയെ തുടർന്നാണ് നാടപടി എന്നാണു മാധ്യമപ്രവർത്തകർ തന്നെ പറയുന്നത്. ഡൽഹിയിൽ വെച്ച് ഇത് ഗവർണർ തന്നെ പരസ്യമായി പറയുകയും ചെയ്തിരുന്നു.