തൃശൂർ പൂരവിവാദങ്ങളെ പറ്റിയുള്ള ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകർ; ‘മൂവ് ഔട്ട്’ എന്ന് സുരേഷ് ഗോപി
29 October 2024
തൃശൂർ പൂരം കലക്കൽ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് മൂവ് ഔട്ട് എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്.
താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു.