തൊണ്ണൂറുകള്‍ മുതല്‍ ഇന്നും തെന്നിന്ത്യയിൽ സജീവം; മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കി മീന


മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയിരിക്കുകയാണ് പ്രശസ്ത തെന്നിന്ത്യൻ നടി മീന . തൊണ്ണൂറുകള്‍ മുതല്‍ ഇന്നും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ മുന്‍നിര നടിമാരില്‍ ഒരാള്‍ തന്നെയാണ് മീന. 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാളത്തില്‍ തുടക്കം കുറിച്ചത്. ഏറ്റവും പുതിയതായി മലയാളത്തില്‍ വീണ്ടും മറ്റൊരു ശക്തമായ കഥാപാത്രമായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മീന.
‘ഇടം’ എന്ന സിനിമയ്ക്ക് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന സിനിമയിലാണ് മീന നായികയായി എത്തുന്നത്. ദീർഘമായ ഇടവേളയ്ക്ക് ശേഷം ഒരു കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മീന അവതരിപ്പിക്കുക. കാമ്പസ് പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമയിൽ തമിഴ് നടന്‍ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തും.