ഓപ്പറേഷൻ അരികൊമ്പൻ: തുടർ നടപടികൾ ഇന്ന് തീരുമാനിക്കുമെന്ന് മന്ത്രി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/03/arikomban.jpg)
ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന ആനയെ പിടികൂടാനുള്ള ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ തുടർ നടപടികൾ ആലോചിക്കാനുള്ള യോഗം ഇന്ന് ചേരുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഉച്ചയ്ക്ക് 2 ന് മണിയ്ക്ക് കോട്ടയം വനം സി.സി.എഫ് ഓഫീസിലാണ് യോഗം.
കോടതിയുടേത് അന്തിമവിധിയല്ല. ജനങ്ങളുടെ ആവശ്യം കോടതിയെ അറിയിക്കും. നടപടിക്രമങ്ങള്‍ പാലിച്ചു തന്നെയാണ് വനംവകുപ്പ് മുന്നോട്ട്‌പോയത്. ചിന്നക്കനാലിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഓപ്പറേഷൻ അരിക്കൊമ്പനെതിരെ തിരുവനന്തപുരം ആസ്ഥാനമായുള്ള മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അരികൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനവകുപ്പിൻ്റെ ഉത്തരവിനെതിരെയാണ് ഹാജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിലേക്ക് തുറന്നു വിടണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.