ജാവദേക്കറുമായി കൂടിക്കാഴ്ച; ഇപി പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കും
27 April 2024
കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സംസ്ഥാനത്തെ ഇടതുമുന്നണി കൺവീനര്‍ ഇ പി ജയരാജനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നതായി സൂചന . വീട്ടിൽ എത്തി ബിജെപി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കും.
സംസ്ഥാന കമ്മിറ്റിയിൽ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും, അതിനു ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. വരുന്ന തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തില്‍ ഇപി ജയരാജനെതിരായ പാര്‍ട്ടി നിലപാട് വ്യക്തമാകുമെന്നാണ് ലഭ്യമാകുന്ന വിവരം.