ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് ചാണ്ടി ഉമ്മൻ ഉൾപ്പെടെ 8 സ്ഥിരാംഗങ്ങൾ

4 September 2022

ദേശീയ തലത്തിൽ കോൺഗ്രസിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യിലെ സ്ഥിരം അംഗങ്ങളുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും 8 അംഗങ്ങളാണ് ഉള്ളത്.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി ഉള്ള യാത്രയില്‍ ആകെ 117 സ്ഥിരം അംഗങ്ങളാണുള്ളത്. സെപ്തംബർ 7 ന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാഹുലിന്റെ യാത്ര ഉദ്ഘാടനം ചെയ്യും.
കേരളത്തിൽ നിന്നും ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെ.എസ്.യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രന്‍, കെ.ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം.എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് സ്ഥാനം നേടിയ സ്ഥിരാംഗങ്ങൾ.