ബിജെപിയെ വിമർശിച്ച മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് ക്രൂര മർദ്ദനം

single-img
1 August 2023

ജയ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചു. യുവതിയുടെ വീട്ടിൽ നിന്നും ബിജെപി വിരുദ്ധ ബോർഡുകൾ കണ്ടെത്തിയതാണ് പ്രകോപനത്തിന് കാരണം. യുവതിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മാർക്കറ്റിലെത്തിച്ച ശേഷം, ജനക്കൂട്ടം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 20ന് ജയ്പൂരിലെ കല്യാൺ നഗറിലാണ് സംഭവം. ജനക്കൂട്ടം സ്ത്രീയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ചേർന്ന് യുവതിയെ അടിക്കുന്നതും തൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഒടുവിൽ പൊലീസ് ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തി.

യുവതിയുടെ വീടിനുള്ളിലെ ചുമരിൽ ബിജെപി വിരുദ്ധ ബോർഡുകളും അപകീർത്തികരമായ വാക്കുകളുള്ള താമരപ്പൂവിന്റെ ചിത്രവും കണ്ടതാണ് ജനക്കൂട്ടത്തെ ചൊടിപ്പിച്ചത്. സംഭവം അറിഞ്ഞപ്പോൾ . മൽപ്പുറ പൊലീസ് എത്തിയിട്ടും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ആക്രമണം തുടർന്നു. പിന്നീട് കൂടുതൽ പൊലിസെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.