ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം പങ്കുവച്ച് മെസ്സി

20 December 2022

36 വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തമാക്കിയ ലോകകപ്പാണ് ഇപ്പോൾ അര്‍ജന്റീനയുടെയുടെയും നായകന്‍ മെസ്സിയുടെയും ലഹരി. രാജ്യമാകെ പൊതു അവധി പ്രഖ്യാപിച്ചും ആഘോഷങ്ങള്‍ സംഘടിപ്പിച്ചും അര്‍ജന്റീനയും നായകനും ലോകകപ്പ് നേട്ടമാഘോഷിക്കുമ്പോള്‍, സോഷ്യൽ മീഡിയയിലൂടെ അതിമനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് ലയണല്‍ മെസ്സി.
ഏറെ ആഗ്രഹത്തോടെ സ്വന്തമാക്കിയ കപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന ലയണല്‍ മെസിയുടെ ചിത്രമാണ് സോഷ്യല്‍ മിഡിയയില്‍ നിറയുന്നത്. മെസ്സി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോകമാകെയുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.