ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നു വീണു

10 January 2023

ബംഗളൂരു : ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നു വീണു. നിര്‍മ്മാണത്തിലിരുന്ന തൂണ്‍ ആണ് തകര്‍ന്ന് വീണത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്കേറ്റു.
ഔട്ടര്‍ റിങ് റോഡില്‍ എച്ച്‌ബിആര്‍ ലെയൗട്ടിലാണ് അപകടം നടന്നത്. നിര്‍മ്മാണത്തിലെ പാകപ്പിഴകള്‍ ആണ് അപകടത്തിന് കാരണമായതെന്നാണ് അറിയാന്‍ കഴിയുന്നത്.
എയര്‍പോര്‍ട്ടിലേക്ക് എക്സ്റ്റന്റ് ചെയ്തുകൊണ്ടുള്ള മെട്രോ നിര്‍മ്മാണത്തിനിടെയാണ് അപകടം. തൂണിന് കാര്യമായ തകരാറുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. രണ്ട് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഇവരുടെ നില ഗുരുതരമല്ല. കൊച്ചി മെട്രോ തൂണിന് വിള്ളലുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബെംഗളുരു മെട്രോ തൂണ്‍ തകര്‍ന്നുവീണിരിക്കുന്നത്.