എംജി സര്‍വകലാശാല വിസി സാബു തോമസ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി
തിരുവനന്തപുരം: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് എംജി സര്‍വകലാശാല വിസി സാബു തോമസ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.
ഹിയറിങ്ങിന് അവസരം നല്‍കണമെന്നാണ് നല്‍കിയ വിശദീകരണം.
രണ്ട് വിസിമാരും ഒരു മുന്‍ വിസിയും ഇതിനകം ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. കേരള സര്‍വകലാശാല വി.സിയായിരുന്ന ഡോ. വി.പി. മഹാദേവന്‍ പിള്ള കഴിഞ്ഞദിവസമായിരുന്നു ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്. വി.സിയാകാന്‍ വേണ്ട യോഗ്യതകള്‍ തനിക്കുണ്ടെന്നും സ്ഥാനത്തേക്ക് എത്തിയത് ചട്ടപ്രകാരമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
മുമ്ബ് സംസ്ഥാനത്തെ ഒമ്ബത് സര്‍വകലാശാല വി.സിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടിരുന്നത്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.