മില്‍മ പാലിനും പാലുത്പന്നങ്ങള്‍ക്കും ഇന്നു വില കൂടും

single-img
1 December 2022

മില്‍മ പാലിനും പാലുത്പന്നങ്ങള്‍ക്കും ഇന്നു മുതല്‍ വില കൂടും.

ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും പുതിയ വില. തൈരിനും വില കൂടും.

ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലീറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടും നീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മില്‍ക്ക് (പശുവിന്‍പാല്‍) പുതിയ വില 28 രൂപ (പഴയ വില 25 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലിലീറ്റര്‍ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25രൂപ). പാല്‍ ഉപയോഗിച്ച്‌ മില്‍മ നിര്‍മിക്കുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വില വര്‍ധിക്കും.

നിലവിലെ വിലയേക്കാള്‍ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കര്‍ഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകര്‍ഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച്‌ 38.40 രൂപമുതല്‍ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക.